തിരുവല്ല: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സമ്മർ കോച്ചിങ് ക്യാമ്പ് ഇന്ന് തുടങ്ങും. പത്തനംതിട്ട, തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് ക്യാമ്പ്. 10 വയസുമുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. അണ്ടർ-12, അണ്ടർ-14 വിഭാഗങ്ങളിലുള്ള ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും. താത്പര്യമുള്ളവർ ഇന്ന് രാവിലെ ഒൻപതിന് സ്റ്റേഡിയത്തിലെത്തണം. ഫോൺ: 9526977887.