ചെങ്ങന്നൂർ: ആലപ്പി ഡിസ്ട്രിക്ട് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു ) ചെങ്ങന്നൂർ ഏരിയാ കമ്മിറ്റി രൂപീകരണ യോഗം യൂണിയൻ ജില്ലാ സെക്രട്ടറി ഹരിദാസൻ നായർ ഉദ്ഘാടനം ചെയ്തു.എ.ജി ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.കെ.മനോജ്, മനു എം.തോമസ്,പി.ഡി.സുനീഷ് കുമാർ, കെ.എൻ ഹരിദാസ്, സരുൺ പി.എസ് എന്നിവർ സംസാരിച്ചു. മനു.എം.തോമസ് (പ്രസിഡന്റ്), കെ.എൻ.ഹരിദാസ്, സന്തോഷ് കുമാർ പി.വി (വൈസ് പ്രസിഡന്റ്),സരുൺ പി.എസ് (സെക്രട്ടറി),പി.ഡി.സുനീഷ് കുമാർ,ജോസഫ് കുറിയാക്കോസ് (ജിജി) (ജോയിന്റ് സെക്രട്ടറി),എ.ജി.ഷാനവാസ് (ട്രഷറർ) എന്നിവരടങ്ങുന്ന 13 അംഗ എരിയാ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.