prathishedham
കോൺഗ്രസ് കടപ്ര മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ സമരം കെ.പി.സി.സി. സെക്രട്ടറി അഡ്വ.എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അടിക്കടിയുണ്ടാകുന്ന പാചകവാതക വിലവർദ്ധനവിലും പെട്രോൾ, ഡീസൽ വിലവർദ്ധനവിലും പ്രതിഷേധിച്ച് കോൺഗ്രസ് കടപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിലിണ്ടറിൽ റീത്ത് സമർപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ വാലയിൽ, കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ഏബ്രഹാം, കെ.പീതാംബരദാസ്, ടി.കെ.വർഗീസ്, സോണി മട്ടയ്ക്കൽ,രാജു കുറിയാക്കോസ്, ഷാജി കാക്കയിൽ,വിനോദ് മണലേൽ, ജോർജ്ജുകുട്ടി, ബിനോയ് വർഗീസ്, കുര്യൻ ചാണ്ടപ്പിള്ള എന്നിവർ സംസാരിച്ചു.