ihrd
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മയക്കുമരുന്നിനെതിരെ നടത്തിയ ജനസഭ ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ജെയിംസ് സാമുവൽ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മയക്കുമരുന്നിനെതിരെ ജനസഭ നടത്തി. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ജെയിംസ് സാമുവൽ ഉദ്ഘാടനം ചെയ്തു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ടി ശൈലജ, പഞ്ചായത്ത് അംഗം ഗോപാലകൃഷ്ണൻ, പേരിശേരി ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ ശ്രീകുമാർ, യൂത്ത് കോ-ഓർഡിനേറ്റർമാരായ ബിനു സെബാസ്റ്റ്യൻ, ശ്രീനാഥ് ഗോപിനാഥ്, അനക്‌സ് തോമസ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥൻ എം.കെ ശ്രീകുമാർ ലഹരിക്കെതിരായ ബോധവത്ക്കരണ ക്ലാസ് നടത്തി.


.