അടൂർ: അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനാലാം മൈലിൽ നടത്തിയ പ്രതിഷേധയോഗവും ധർണയും യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നരേന്ദ്രനാഥൻ പിള്ള, ഭാസ്കരൻ പിള്ള, രാജേന്ദ്രൻ പിള്ള, ശ്രീലേഖ, ബി.രമേശൻ, ജി.ജോഗീന്ദർ, ടി. എൻ. സദാശിവൻ, താജ്, ദിവ്യ അനീഷ്, അബിൻ ശിവദാസ്, ക്രിസ്റ്റോ വർഗീസ്, പ്രവീൺ ചന്ദ്രൻപിള്ള, ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു . പറക്കോട്ട് നടന്ന പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു. ബെൻസി കടുവിനാൽ അദ്ധ്യക്ഷതവഹിച്ചു, നഗരസഭാ കൗൺസിലർ സുധാ പദ്മകുമാർ, സിബി പ്ലാവിളയിൽ, ടി. കെ അലക്സാണ്ടർ, അലക്സ് കടുവിനാൽ, കുഞ്ഞമ്മ തോമസ്, ആഷ്‌ലിൻ ബെൻസി എന്നിവർ സംസാരിച്ചു.