road
കാഞ്ഞിരപ്പാറ കിഴക്കുപുറം ആഞ്ഞിലികുന്ന് റോഡിന്റെ ഉത്‌ഘാടന ചടങ്ങിൽ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഭദ്രദീപം തെളിക്കുന്നു

കോന്നി :സംസ്ഥാനത്തിന്റെ വികസനത്തിന്‌ ഓരോ പദ്ധതികൾക്കും പ്രത്യേകശ്രദ്ധ നൽകിയുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആറുകോടി രൂപ ചെലവഴിച്ചു നിർമ്മിച്ച കാഞ്ഞിരപ്പാറ -കിഴക്കുപുറം- ആഞ്ഞിലികുന്ന് റോഡ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.യു .ജനീഷ് കുമാർ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി, മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല കുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രാഹുൽ വെട്ടൂർ, സുജാത അനിൽ, പഞ്ചായത്ത്‌ അംഗങ്ങളായ തോമസ് കാലായിൽ, പ്രീജ, എലിസബത്ത് രാജു, രഞ്ജിത്, മലയാലപ്പുഴ മോഹൻ, എം.ജി സുരേഷ്, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, പൊതുമരാമത്ത് നിരത്തു വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.റസീന, അസി. എൻജിനീയർ എസ്. അഞ്ജു എന്നിവർ പ്രസംഗിച്ചു..പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 4.30 കിലോമീറ്റർ ദൂരമുള്ള റോഡ് കോന്നി ആഞ്ഞിലികുന്ന് ജംഗ്ഷൻ മുതൽ കോട്ടമുക്ക് ജംഗ്ഷൻ വരെ 6 കോടി രൂപ ചെലവിലാണ് 5.5 മീറ്റർ വീതിയിൽ വികസിപ്പിച്ചത്