പന്തളം:കീരുകുഴി നോമ്പിഴി ഗവ. എൽ.പി.സ്‌കൂളിൽ എൽ.എസ്.എസ് വിജയികളായ കുട്ടികളെ അനുമോദിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലിജോൺ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു.എസ്.എസ്.ജി.ചെയർമാൻ ഡോ.കെ.പി.കൃഷ്ണൻകുട്ടി ഉപഹാരംനൽകി.പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, പി.ടി.എ.പ്രസിഡന്റ് അനിൽകുമാർ.ജി, അദ്ധ്യാപകരായ പദ്മകുമാരി.ഒ, നീതു.ഡി, രാജശ്രീ ആർ.കുറുപ്പ് എന്നിവർ പ്രസംഗിച്ചു.