പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അഡ്വക്കേറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കി മിനി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ നടത്തി. സംസ്ഥാന ട്രഷറർ പി.രാജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ആർ .സരേഷ് അടൂർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സരേഷ് ,എസ്.സതീഷ് , എസ്. അഭിലാഷ്, വി.എൻ.രാമചന്ദ്രൻ ,ബിജു പി.ചെറിയാൻ , ടി.വി.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.