പത്തനംതിട്ട : ചന്ദനപ്പള്ളി ഗവ.എൽ.പി സ്കൂളിന്റെ 109-ാമത് രക്ഷാകർത്തൃ സമ്മേളനവും വാർഷികാഘോഷവും നടത്തി. കൊടുമൺ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വിനയൻ ചന്ദനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വാർഡുമെമ്പർ ലിസി റോബിൻസ്, ഫാ.ഇടിക്കുള ഡാനിയേൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കവി അനിൽ ചന്ദ്രശേഖർ, പ്രിൻസ് കൈപ്പട്ടൂർ എന്നിവർ മുഖ്യാതിഥികളായി. പ്രഥമദ്ധ്യാപിക കെ.വി കല, ആർ.വിനിഷ,റിട്ട. അദ്ധ്യാപകൻ ജി.സ്റ്റാലിൻ, ബീനാ ഗോപാൽ,സിജ അജയൻ, സുമതി ഗോപിനാഥ്, സന്ധ്യ ഷൈജു, മഞ്ചു വിശ്വംഭരൻ, മിനി വിനു, ജയ്സി അശോക്, നിമ്മി, വീണ എന്നിവർ സംസാരിച്ചു.