1
കണ്ണംപ്ലാവ് - ചെട്ടിമുക്ക് - കുളത്തൂർമൂഴി റോഡിലെ കവലകരപ്പടിയിലെ ഇടുങ്ങിയ പാലം.

മല്ലപ്പള്ളി : കണ്ണംപ്ലാവ് - ചെട്ടിമുക്ക് കളത്തൂർമൂഴി റോഡിലെ കവലകരപ്പടി പാലത്തിന്റെ വീതി കൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

റോഡിനെക്കാൾ വീതികുറവാണ് പാലത്തിന്. പാലത്തിന്റെ കൈവരി തട്ടി അപകടമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. പത്തടിയോളം താഴ്ചയുള്ള പുന്നവേലി തോടിന് കുറുകെയാണ് പാലം. ഇവിടെ റിഫ്ലക്ടറുകളോ മുന്നറിയിപ്പു ബോർഡുകളോ ഇല്ല. ആനിക്കാട് പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം, വായ്പൂര് എം.ആർ.എസ്.എൽ .ബി വി ഗവ.ഹയർ സെക്ക
ൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയോരമാണിത്. റോഡിലെ ടാറിങ് വീതി കൂട്ടി ഉന്നത നിലവാരത്തിലാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ശബരിമല മണ്ഡലകാലത്ത് ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് മല്ലപ്പള്ളിയിലെത്തി ഏറ്റവും കുറഞ്ഞ ദൂരത്തിൽ എരുമേലി പമ്പ എന്നിവിടങ്ങളിൽ ഇൗ റോഡിലൂടെ എത്താം. അമ്പലപ്പുഴ പേട്ട സംഘം പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന റോഡാണിത്. ചെട്ടിമുക്കിൽ നിന്ന് നെടുങ്കുന്നം കറുകച്ചാൽ വഴി ചങ്ങനാശേരിക്ക് ഒരു സ്വകാര്യ ബസ് മാത്രമാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് കെ. എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നു.

കവലകരപ്പടി പാലത്തിൽ രാത്രികാലങ്ങളിൽ സ്ഥല പരിചയമില്ലാത്തവർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. രണ്ട് വാഹനങ്ങൾ ഒരേസമയം ഇരുദിശകളിലേക്ക് പോകാൻ കഴിയില്ല. പാലത്തിന് വീതികൂട്ടാൻ അടിയന്തരനടപടി വേണം.

വിപിൻ വിജയൻ

പ്രദേശവാസി.