കോന്നി: എസ്‌.എൻ.ഡി.പി യോഗം 3108-ാം നമ്പർ മേടപ്പാറ ശാഖയിലെ പൊതുയോഗം 3 ന് ഉച്ചയ്ക്ക് 2 ന് ശാഖാഹാളിൽ ചേരും. യുണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.ഡി. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യുണിയൻ കൗൺസിലർ കെ.എസ്‌. സുരേശൻ, ശാഖാസെക്രട്ടറി ടി.കെ.പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിക്കും.