അടൂർ : എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയനിലെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള വായ്പ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി വി.ആർ.രാധാകൃഷ്ണൻ നായർ , എൻ.എസ്. എസ് ട്രഷറർ സി.ആർ ദേവീലാൽ, ഇൻസ്പെക്ടർ ജി. അജിത് കുമാർ . ധനലക്ഷ്മി ബാങ്ക് റീജയണൽ മാനേജർ അരുൺ സോമനാഥൻ നായർ , ധനലക്ഷ്മി ബാങ്ക് മാനേജർ ഗുരുദേവ് എന്നിവർ പങ്കെടുത്തു.