അടൂർ : ജനറൽ ആശുപത്രിക്ക് ഇനി പുതിയ പേവാർഡ് കെട്ടിടം. പുതിയ കെട്ടിടത്തിന് 12.81 കോടി രൂപ കിഫ് ബി പദ്ധതിയിൽ അനുവദിച്ച് ഉത്തരവായി.നാല് നിലകളുള്ള കെട്ടിടമാണ് പണിയുക. പുതിയ കെട്ടിടം പണിയാനായി നിലവിലെ കെട്ടിടം പൊളിച്ച് മാറ്റും. കെ.എച്ച്.ആർ ഡബ്ളിയു എസിന്റെ അധീനതയിലുള്ള പേവാർഡ് കെട്ടിടം കാലപഴക്കം ചെന്നതാണ്. എങ്കിലും കെട്ടിടം പൊളിക്കാൻ അനുമതി നൽകിയിരുന്നില്ല. 2021 ഡിസംബറിൽ കൂടിയ ആശുപത്രി ഡവലപ്മെന്റ് കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് ഇപ്പോഴത്തെ കെട്ടിടം പൊളിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.