പത്തനംതിട്ട : വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക വില വർദ്ധനവിൽ ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യദിവസം തന്നെ 256 രൂപ ഒറ്റയടിക്ക് കൂട്ടി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 530 രൂപയാണ് വില വർദ്ധിപ്പിച്ചത്.