മല്ലപ്പള്ളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എഴുമറ്റൂർ യൂണിറ്റ് സമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രൊഫ.ജോസ് പാറക്കടവിൽ അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ വത്സല ഡയറി പ്രകാശനം ചെയ്തു. പി.എം വർഗീസ്, സി.ആർ കൃഷ്ണക്കുറുപ്പ്, കെ.ജെ.ശശിധരൻ നായർ, പി.കെ.കൃഷ്ണൻ കുട്ടി, കെ.ആർ. ഗീത, ഡോ.നിഷോർ കുമ്പുളുവേലിൽ, പി.കെ സുകുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ.ജോസ് പാറക്കടവിൽ (പ്രസിഡന്റ്), പി.കെ കൃഷ്ണൻകുട്ടി (സെക്രട്ടറി), ജലാലുദ്ദിൻ റാവുത്തർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു