റാന്നി: വിലക്കയറ്റരഹിത ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ്‌ തുടക്കംകുറിച്ച മെഹഗായി മുക്ത ഭാരത്‌ സമരത്തിന്റെ ഭാഗമായി യൂത്ത്‌ കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധം യൂത്ത്‌ കോൺഗ്രസ്‌ ദേശിയ സെക്രട്ടറി പുഷ്പലത സി.ബി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാംജി ഇടമുറി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ, സംസ്ഥാന സെക്രട്ടറി അനിലാദേവി, അഡ്വ.സിബി താഴത്തില്ലത്ത്‌, ഷിബു തോണിക്കടവിൽ, പ്രവീൺരാജ്‌,ജെറിൻ പ്ലാച്ചേരിൽ എന്നിവർ പ്രസംഗിച്ചു.