റാന്നി : ചെത്തോങ്കര വലിയതോടിന്റെ വീതി മഴക്കാലത്തിന് മുൻപ് പൂർവസ്ഥിതിയിലാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ കെ.എസ്.ടി.പി അധികൃതർക്ക് നിർദ്ദേശം നൽകി. തുടർന്ന് കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എൻജിനീയർ എൻ.ബിന്ദു സ്ഥലം സന്ദർശിച്ചു . എക്സി. എൻജിനീയർ വി കെ ജാസ്മിൻ, അസി എക്സി. എൻജിനീയർ റോജി പി വർഗീസ്, ടി ജി അനൂപ്, സി ജെ അരവിന്ദ്, ശ്രീരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു