yogsm
സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ എം.കെ.അജയ് കുമാറിന് പത്തനംതിട്ട മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ.ആർ.വിജയമോഹനൻ ഉപഹാരം നൽകി ആദരിക്കുന്നു.

തിരുവല്ല: ചുമത്ര ഗവ.യു.പി സ്കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും തിരുവല്ല നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പുംകാല ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയർപേഴ്സൺ സുലോചന വിനോദ് അദ്ധ്യക്ഷയായി. എ.ഇ.ഒ മിനി കുമാരി വി.കെ മുഖ്യപ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ തോമസ് വഞ്ചിപ്പാലം എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകൻ എം.കെ.അജയ് കുമാറിനെ മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ.ആർ.വിജയമോഹനൻ ആദരിച്ചു. വാർഡ് കൗൺസിലർ ബിന്ദു പ്രകാശ്,സ്കൂൾ ഹെഡ്മിസ്ട്രസ് മേരി സൈബു, മുൻ ഹെഡ്മാസ്റ്റർ ജേക്കബ് എം.ജോർജ്, ലക്ഷ്മി നായർ, മിനി തോമസ്, അദ്ധ്യാപകരായ മേരി ജോൺസി, പ്രസീദാദേവി എൻ.പി, നസീർ മണാട്ടിൽ, ജിഷാമോൾ ടി.ജെ, അജയ് കുമാർ എം.കെ. സ്കൂൾ ലീഡർ രാകേഷ് രാജ് എന്നിവർ സംസാരിച്ചു.