ഏഴംകുളം: തേപ്പുപാറ പൗരസമിതിയുടെയും, നിള ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ തിരുവല്ല ഐ മൈക്രോസർജറി & ലേസർ സെന്റർ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തേപ്പുപാറ പൗരസമിതി പ്രസിഡന്റ് പ്രിൻസ് വിളവിനാലിന്റെ അദ്ധ്യക്ഷത വഹിച്ചു.ക്യാമ്പ് കോ- ഓർഡിനേറ്റർ ശ്രീജിത്ത് ബോധവൽക്കരണ ക്ലാസ് നയിച്ചു. ഏഴംകുളം പഞ്ചായത്ത് അംഗം ശാന്തി കെ.കുട്ടൻ, നിള ഗ്രന്ഥശാല പ്രസിഡന്റ് എ.കെ.ശിവൻകുട്ടി, മേരി മാത്യു, നിള ഗ്രന്ഥശാല സെക്രട്ടറി സി.രജീഷ് പൗരസമിതി സെക്രട്ടറി രാജു ജോർജ്ജ് പുലിയണ്ണാൽ, ട്രഷറർ ടി.സി.മാമൻ എന്നിവർ സംസാരിച്ചു.