1
ഫയർഫോഴ്സ് തീ അണക്കുന്നു.

അടൂർ : അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ചേന്നംപള്ളിൽ ജംഗ്ഷനിൽ മൃഗാശുപത്രിയോട് ചേർന്നുള്ള ചേന്നംപള്ളിൽ ജയകുമാരനുണ്ണിത്താന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ അടുക്കളയിലിരുന്ന വിറകിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്ന് ഫയർഫോഴ്സെത്തി തീ അണച്ചു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ ജോസ്, അജി കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിയാദ്, സൂരജ്, സാനിഷ്, വിപിൻ, രവി , ഹോം ഗാർഡുമാരായ സുരേഷ് കുമാർ, അനിൽ കുമാർ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.