കടമ്പനാട് കല്ലുകുഴി ദീപംവീട്ടിൽ രഞ്ജിത് ബാബുവിന്റെ മകൻ സെയിന്റെ കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർഫോഴ്സ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നു. ഊരാൻ കഴിയാതെ വിരൽ നീരുവന്ന് വീർത്തതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ അടൂർ ഫയർസ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.