തിരുവല്ല: വികസനം ആരുനടത്തിയാലും പരിസ്ഥിതിക്ക് ദോഷമുണ്ടാകാതെ വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ പറഞ്ഞു. സഹ്യാദ്രി പരിസ്ഥിതി സംരക്ഷണ സംഘടനയുടെ സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഉദ്ഘാടനം തുകലശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. സ്വാമി നിർവിണ്ണാനന്ദ മുഖ്യപ്രഭാഷണം നടത്തി. റോയ് വർഗീസ് ഇലവുങ്കൽ,അഡ്വ.ഹരികൃഷ്ണൻ, ജോൺ ചെറിയാൻ, ബാബുമോഹൻ, മണി.എസ്, രാജ് കുമാർ, ഡോ.ജോൺ കുരുവിള, സുരേന്ദ്രൻപിള്ള.കെ, ജയന്തി.ആർ, ബിന്ദുജ ജി.മോഹൻ എന്നിവർ പ്രസംഗിച്ചു. ആറുമാസംകൊണ്ട് ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ച മടങ്ങിയെത്തിയ രാജ് കുമാറിനെ ആദരിച്ചു.