തിരുവല്ല: ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കൗൺസിൽ യോഗം നാളെ തിരുവല്ല ശാന്തിനിലയം ഹാളിൽ നടക്കും. എല്ലാ ജില്ലകളിലെയും യൂണിറ്റുകളിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം കേസരി വാരിക മുഖ്യപത്രാധിപരും ആർ.എസ്.എസ് പ്രാന്തീയ സഹപ്രചാർ പ്രമുഖുമായ ഡോ.എൻ.ആർ. മധു ഉദ്ഘാടനം ചെയ്യും. ഭാരതീയ അഭിഭാഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിളക്കുടി എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആർ.രാജേന്ദ്രൻ ആമുഖപ്രഭാഷണം നടത്തും. ദേശീയസമതി അംഗങ്ങളായ അഡ്വ.സി.കെ.ശ്രീനിവാസൻ,അഡ്വ.കെ.ആർ അമ്പിളി എന്നിവർ സംസാരിക്കും. തുടർന്നു നടക്കുന്ന സംഘടനാ സഭയിലും പ്രമേയ സഭയിലും ഭാരതീയ അഭിഭാഷ പരിഷത്ത് സംസ്ഥാന ജനറൽസെക്രട്ടറി ബി.അശോക്,സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.കെ,ബി.സ്മിത, അഡ്വ.എ.പ്രതീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ്.ദേശീയ സമതി അംഗം അഡ്വ.എം.എ.വിനോദ്, അഡ്വ.ഡി.രാജഗോപാൽ,അഡ്വ.പി.അരുൾ,അഡ്വ.കെ.കെ സുധീർ,അഡ്വ.എം.എൻ. മന്മഥൻ, അഡ്വ.പി.കെ.വിജയകുമാർ,അഡ്വ.അഭിലാഷ് ചന്ദ്രൻ,അഡ്വ.തോമസ് മാത്യു എന്നിവർ സംസാരിക്കും.