2
കാർ തലകീഴാായി മറിഞ്ഞ നിലയിൽ

അടൂർ : നിയന്ത്രണംവിട്ട കാർ മൺ തിട്ടയിലേക്ക് ഇടിച്ചു കയറി വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഏഴംകുളം കിളിയ്ക്കോട് - ചായലോട് റോഡിലാണ് അപകടം. കാർയാത്രികരായ ഹരിപ്പാട് സ്വദേശിനി ഫാസില, ബേബി എന്നിവർ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. അടൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി വൈദ്യുതി പോസ്റ്റും വാഹനവും റോഡിൽ നിന്നും മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഷാനവാസ്, ഫയർ ആൻഡ് റെസ്കൂ ഓഫീസർമാരായ ഷാജു, സൂരജ്, സുരേഷ് കുമാർ, കൃഷ്ണകുമാർ, സന്തോഷ് എന്നിവരായിരുന്നു രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.