പെരിങ്ങനാട് :പെട്രോൾ ,പാചക വാതക വില വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം 119,120 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രദീപ് മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മുണ്ടപ്പള്ളി സുഭാഷ്, ഷിബു ഉണ്ണിത്താൻ, രാജേഷ് അച്ചോട്ടു,രാജേന്ദ്രൻ ചമക്കാല, അലക്‌സാണ്ടർ കറുകയിൽ എന്നിവർ സംസാരിച്ചു