പന്തളം: തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ അശ്വതി മഹോത്സവവും പൊങ്കാല സമർപ്പണവും നാളെ നടക്കും. പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം, 4.30ന് അഭിഷേകം, അഞ്ചിന് ചെമ്പകശേരി ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം.
ഏഴിന് ചലച്ചിത്രതാരം ശ്രീലതാനമ്പൂതിരി പൊങ്കാല ഉദ്ഘാടനം ചെയ്യും. 7.30ന് ഉഷഃപൂജ, എട്ടിന് പൊങ്കാല നിവേദ്യം സ്വീകരിക്കാൻ ദേവിയുടെ പുറത്തേക്കെഴുന്നെള്ളത്ത്. 10ന് തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ഇല്ലത്ത് ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നവകം, ശ്രീഭൂതബലി.
വൈകിട്ട് മൂന്നിന് തെങ്ങമം ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, അഞ്ചിന് പണയിൽ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന വേലകളി. 6.30ന് ദീപാരാധന, ദീപക്കാഴ്ച കരിമരുന്നു പ്രയോഗം. രാത്രി ഏഴിന് സേവ, ഒൻപതിന് ഭജന, 11.30ന് തിരുവനന്തപുരം ഷോഗൺസിന്റെ താരമാമാങ്കം. അഞ്ചിന് പുലർച്ചെ 3.30ന് വേലകളി, നാലിന് വിളക്കിനെഴുന്നെള്ളത്ത്, വലിയ കാണിക്ക.
പാട്ടുപുരക്കാവ് നവരാത്രി മണ്ഡപം സരസ്വതിക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഏപ്രിൽ 9ന് നടക്കും. മേടഭരണി പറയ്‌ക്കെഴുന്നെള്ളത്ത് മേയ് ഒന്നിന് ആരംഭിക്കും.