കോഴ​ഞ്ചേ​രി : ആറന്മുള, റാന്നി നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന തിരുവാഭരണ പാതകളുടെ നവീകരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചു. റാന്നി മണ്ഡലത്തിലെ നാല് റോഡുകളും (2.73 കി.മീ.), ആറന്മുള മണ്ഡലത്തിലെ 1.200 കി.മീ.റോഡും ഇതിലുൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറന്മുള മണ്ഡലത്തിലെ റോഡിന്റെ നവീകരണ ഉദ്ഘാടനം വീണാ ജോർജ്ജ് നിർവഹിച്ചു. ജി.എസ്.ബി.ഡബ്ല്യു.എം.എം എന്നിവ ഉപയോഗിച്ച് ഉയർത്തി, ബിറ്റുമിനസ്‌​മെക്കാടം, ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടി ഉപരിതലം പുതുക്കും. യു​ഡ്രയിൻ ഐറിഷ് ഓട, കലുങ്ക് വീതികൂട്ടൽ, 800ച.മീ.ഇന്റർലോക്ക്, റോഡ് സുരക്ഷാ ഐറ്റംഗങ്ങളും, ക്രാഷ് ബാരിയർ എന്നിവയും ഇതോടൊപ്പം നടത്തും. ജൂലൈ 22ന് പണികൾ പൂർത്തീകരിക്കും. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നമ്മ ജോസഫ്, ബിജിലി പി.ഈശോ, ബിജോ.പി.മാത്യു, സോണി കൊച്ചു തുണ്ടിയിൽ, എം.കെ വിജയൻ, കെ.ഐ ജോസഫ്,പിഡബ്ല്യുഡി എക്‌​സിക്യൂട്ടീവ് എൻജിനീയർ വിനു ബി.,റാന്നി അസി.എക്‌​സിക്യൂട്ടീവ് എൻജിനീയർ അംബിക,പത്തനംതിട്ട അസി.എക്‌​സിക്യൂട്ടീവ് എൻജിനീയർ റസീന, കോഴഞ്ചേരി അസി.എൻജിനീയർ അനിൽ കുമാർ, റാന്നി അസി.എൻജിനീയർ റീന റഷീദ് എന്നിവർ പങ്കെടുത്തു.