കടമ്മനിട്ട: എം.ടി.എൽ.പി സ്കൂൾ വാർഷികം ഡോ.തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. എൽ.എ.സി പ്രസിഡന്റ് റവ.ജേക്കബ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി സാേമരാജൻ, ബ്ളോക്ക് പഞ്ചായത്തംഗം വി.പി ഏബ്രഹാം, പഞ്ചായത്തംഗം ഫിലിപ്പ് അഞ്ചാനി, ഹെഡ്മിസ്ട്രസ് എം.ജി ഗീതമ്മ, ജോൺസൺ ശാമുവേൽ, ബ്ളസൻ ഫിലിപ്പ് തോമസ്, ജോർജ് മാത്യു, ഷിബു ചാക്കോ, അജീന പി.രാജു, എൽസി പി. വർഗീസ്, ബിനു എം.ബേബി എന്നിവർ സംസാരിച്ചു.