പത്തനംതിട്ട: സർക്കാർ ജീവനക്കാരുടെ ലീവ്‌സറണ്ടർ ആനുകൂല്യം വീണ്ടും മരവിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ് കുമാർ, ഷിനോയി ജോർജ്, ജില്ലാ ട്രഷറർ ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജു ശാമുവേൽ, എസ്.അജിത് കുമാർ, ഭാരവാഹികളായ തട്ടയിൽ ഹരികുമാർ, ദിലീപ്ഖാൻ, ദർശൻ ഡി. കുമാർ, കെ.ഷാജൻ, ജി.അനിൽ കുമാർ, രഘുബാൽ, സോഫി കെ.തമ്പാൻ, ബി.അനിൽകുമാർ, ആർ.രാഗേഷ്, എസ്.പ്രിൻസ്, കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.