കൊടുമൺ: ശ്രീനാരായണ ഗുരുവിനെപ്പോലെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും എതിർത്ത മറ്റൊരു ഗുരു നമുക്കില്ലെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.എസ്.എൻ.ഡി.പി യോഗം 331 ാം നെടുമൺകാവ് ശ്രീനാരായണ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികവും ഗുരുചൈതന്യം ഹാളിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സാംസ്‌കാരിക സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശിലാഫലക ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. എൻഡോവ്‌മെന്റ് വിതരണം യൂണിയൻ കൗൺസിലർ എബിൻ ആമ്പാടിയും ചികിത്സാ ധനസഹായങ്ങൾ യൂണിയൻ ചെയർമാൻ എം.മനോജ് കുമാറും വിതരണം ചെയ്തു. അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ അദ്ധ്യക്ഷനായിരുന്നു. വനിതാസംഘം സെക്രട്ടറി സുജാ മുരളി, കലഞ്ഞൂർ പഞ്ചായത്ത് അംഗം എസ്.പി സജൻ, കൂടൽ ശോഭൻ,ടി.എൻ സോമരാജൻ, വാർഡ് അംഗം രേവമ്മ വിജയൻ,കെ.പ്രഭാകരൻ, സലിം കുമാർ,എസ്.ബിജു,പി.വി രാധാമണി,ബി.ഭദ്രൻ, ബിനു ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എൻ.പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് രേവമ്മ ഷാജ് നന്ദിയും പറഞ്ഞു.