കോന്നി: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇരട്ട കൊടിമരങ്ങളിൽ ഒരേ മുഹൂർത്തത്തിൽ കൊടിയേറുന്ന അപൂർവക്ഷേത്രങ്ങളിൽ ഒന്നാണ് കലഞ്ഞൂർ മഹാദേവർ ക്ഷേത്രം. ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി കുളക്കട നമ്പീ മഠത്തിൽ ഭാനു ഭാനു പണ്ടാരത്തിൽ , മേൽശാന്തി ജിതേഷ് രാമൻ പോറ്റി എന്നിവരുടെ കാർമ്മികത്വത്തിൽ ആദ്യം മഹാദേവർ നടയിലും തുടർന്ന് ഇണ്ടിളയപ്പൻ നടയിലെ കൊടിമരത്തിലും കൊടിയേറ്റി. വെന്നിമല നന്ദഗോപനും, വെന്നിമല അനന്തകൃഷ്ണനും സംഘവും ചേർന്ന് അവതരിപ്പിച്ച ഡബിൾ തായമ്പകയും നടന്നു.