പത്തനംതിട്ട : പതിനൊന്ന് വയസുള്ള മകളെ പീഡിപ്പിച്ച പിതാവിനെ പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ കോടതി ജഡ്ജി ജയകുമാർ ജോൺ 11 വർഷം കഠിന തടവിനും നാൽപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവല്ല സ്വദേശി ഷിജു കുമാർ (43) നാണ് ശിക്ഷ ലഭിച്ചത്.
2016ൽ പ്രതിയുടെ ഭാര്യ ഇയാളുടെ ശാരീരിക ഉപദ്രവം മൂലം പിണങ്ങി വീട് വിട്ട് താമസിച്ചു വന്നിരുന്ന വേളയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. പിതാവ് ജോലി ചെയ്ത് മടങ്ങിവരുമ്പോൾ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് മകൾക്ക് കൊടുത്ത ശേഷം പീഡിപ്പിച്ചുവരികയായിരുന്നു. പെൺകുട്ടി അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുകയും പുരുഷൻമാരെയെല്ലാം ഭയമാണെന്ന് ടീച്ചറോട് പറയുകയും ചെയ്തിതിരുന്നു. കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.