കോന്നി: ഇരട്ടിവിലയ്ക്ക് വിദേശമദ്യം വിൽപന നടത്തിയ ആളെ എക്സൈസ് അറസ്റ്റുചെയ്തു. തേക്കുതോട് താഴെ പറക്കുളം വിഷ്ണുഭവനത്തിൽ സി.കെസുരേഷ് (49) നെയാണ് എട്ടുകുപ്പി മദ്യവുമായി കോന്നി എക്‌സൈസ് പിടികൂടിയത്. റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ് , സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു കുമാർ.ടി, രാജേഷ്.ജെ, സജിമോൻ.ജെ , രാഹുൽ.വി .എസ് എന്നിവർ പങ്കെടുത്തു. റിമാൻഡ് ചെയ്തു.