കോന്നി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക യൂണിയന്റെ (എം) നേതൃത്വത്തിൽ കോന്നി ടെലിഫോൺ ഭവനിലേക്ക് പ്രകടനവും മാർച്ചും നടന്നു. ജില്ലാ പ്രസിഡന്റ് ജോൺ വി.തോമസ് ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കാവഡശേരി അദ്ധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എബ്രഹാം വാഴയിൽ, റഷീദ് മുളന്തറ, സി.വി വർഗീസ്, മാത്യു സി ജോർജ്,ജോർജ്ജ് മോഡി, സന്തോഷ് കുമാർ വി.കെ, സുമ റെജി, രാജീസ് കൊട്ടാരം, ചെറിയാൻ കോശി,ജോയി കുറ്റിയിൽ,അനീഷ് വള്ളിക്കോട്, ഇ.എം.ജോൺ,സാംകുട്ടി പി.എസ്, സണ്ണി ജോർജ്,രാജൻ ഉതുപ്പാൻ,ജിജു പി.ബി,ജെയിംസ് തോമസ്, ജോസ് പി.സി, ഷിജോ പായിക്കാട്, രതീഷ് കുമാർ കെ.വി, ലിസിമോൾ അച്ചൻകുഞ്ഞ്, ജോൺസൺ മൈലപ്ര,തുടങ്ങിയവർ പ്രസംഗിച്ചു.യൂസഫ്.എം, ഷിബു കോയിക്കലേത്ത്, റെജി തോമസ്, വിജയൻ കുട്ടിമുരൂപ്പേൽ,അനിയൻ പത്തിയത്,ബിജീഷ് എസ്.കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.