തിരുവല്ല: പെരിങ്ങോൾ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുപന്ത ഉത്സവവും ദശാവതാരച്ചാർത്തും ഇന്നു മുതൽ 12 വരെ നടക്കും. ദിവസവും വൈകിട്ട് 5.30നാണ് ദശാവതാരച്ചാർത്ത്. 12ന് രാത്രി 7.30ന് സോപാനസംഗീതം, തുടർന്ന് അന്നദാനം. 12.30ന് തിരുപന്തച്ചടങ്ങുകൾ, തേരുകളി, സേവ, ജീവിതകളി തുടങ്ങിയവ നടക്കും.