തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നെടുമ്പ്രം യൂണിറ്റ് വാർഷികം പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഇ. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പ്രസന്നകുമാരൻ നായർ, ഉമ്മൻ മത്തായി, എൻ.ജയറാം, കെ.വേണുഗോപാൽ, ആർ.സൈലേഷ് കുമാർ, എൻ.എസ്. ഗിരീഷ് കുമാർ,എ.കെ.ഗീവർഗീസ്, കെ.ജി.രാജശേഖരപ്പണിക്കർ, കെ.ജി.തോമസ് എന്നിവർ സംസാരിച്ചു.