തിരുവല്ല: വളഞ്ഞവട്ടം ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. നാളെ സമാപിക്കും. നാലു മുതൽ 12 വരെ നവാഹയജ്ഞം നടക്കും. 13ന് പുനഃപ്രതിഷ്ഠാ മഹോത്സവം. ഗോപുര സമർപ്പണം തന്ത്രി നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് നിർവഹിച്ചു. ഇന്ന് വൈകിട്ട് ഏഴിന് നൃത്തായനം. നാലിന് 7.30ന് പെരുമ്പള്ളത്ത് മഹാദേവ ക്ഷേത്രത്തിൽനിന്നു കാവടിവരവ്, രാത്രി 11ന് പടയണി. നവാഹയജ്ഞ ദിവസങ്ങളിൽ രാവിലെ 7.30ന് പാരായണം തുടങ്ങും. 13ന് രാവിലെ എട്ടിന് ഭവ്യാമൃതപ്രാണ പൊങ്കാലയ്ക്ക് ദീപം തെളിക്കും. 6.30ന് ചുറ്റുവിളക്കും വിശേഷാൽ ദീപാരാധനയും. 8ന് വിളക്കിനെഴുന്നള്ളിപ്പും സേവയും. 9ന് അകത്തെഴുന്നെള്ളിപ്പ്.