പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗത്തിന്റെ വിവാഹപൂർവ കൗൺസലിംഗ് കോഴ്സിലൂടെ വിവാഹമോചന കേസുകൾ കുറയ്ക്കാനും കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഊട്ടിയുറപ്പിക്കാനും കഴിയുന്നതായി പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. യുണിയന്റെ നേതൃത്വത്തിൽ നടക്കുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ ഇരുപത്തിയൊമ്പതാമത് ബാച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോഴ്സിലൂടെ ശ്രീനാരായണദർശനം ജനമനസുകളിലെത്തിക്കാനും കഴിയുന്നതായി അദ്ദേഹം പറഞ്ഞു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ എസ്. സജിനാഥ്, പി.കെ.പ്രസന്നകുമാർ, പി.സലിംകുമാർ, മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്‌ണൻ, ഡോ.ശരത് ചന്ദ്രൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഇന്ന് ശൈലജ രവീന്ദ്രൻ, രാജേഷ് പൊൻമല തുടങ്ങിയവർ ക്ലാസുകൾ നയിക്കും.