പ്രക്കാനം: ഇടനാട് ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി.തന്ത്രി തിരുവല്ല പറവൂരില്ലത്ത് വിക്രമൻ നാരായണ ഭട്ടതിരിപ്പാടും മേൽശാന്തി ജിഷ്ണു നാരായണൻ നമ്പൂതിരിയും കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. എല്ലാ ദിവസവും പുലർച്ചെ അഞ്ച് മുതൽ പൂജകൾ, അഭിഷേകം, ഭാഗവത പാരായണം എന്നിവയുണ്ടാകും. അഞ്ചിന് രാവിലെ 8.30ന് പൊങ്കാല. ആറിന് രാത്രി 10.30ന് പള്ളിവേട്ട. ഏഴിന് രാവിലെ എട്ടിന് മലങ്കാവിലേക്ക് കോട്ടകയറ്റം. വൈകിട്ട് 5.40ന് ആറാട്ട് ഘോഷയാത്ര. 9.30ന് ആറാട്ട് ബലി, കൊടിയിറക്ക്. 10ന് വലിയ കാണിക്ക. 11ന് വലിയഗുരുതി.