1
പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ്റേ റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴി

മല്ലപ്പള്ളി : ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുപൊട്ടി മാസങ്ങൾക്ക് മുമ്പ് ടാറിംഗ് പൂർത്തിയാക്കിയ റോഡ് തോടായി.

പാടിമൺ - കോട്ടാങ്ങൽ ജേക്കബ് റോഡിൽ അടങ്ങല്ലൂർ പടിയിലാണ് ജല അതോറിറ്റിയുടെ പൈപ്പുലൈൻ പൊട്ടിയത്. 2021-ൽ കിഫ്ബി പദ്ധതി പ്രകാരം 38 കോടി രൂപ മുടക്കി നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി മാസങ്ങൾക്ക് മുമ്പ് യാത്രക്കാർക്കായി തുറന്ന് നല്കിയ റോഡിനാണ് ഈ ദുർഗതി. വെള്ളം ശക്തിയായി പുറത്തേക്കു വരുന്നതിനാൽ റോഡിൽ വഴുക്കലുണ്ട്. ഇത് അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണെന്ന് നാട്ടുകാർ ആരോപിച്ചു. അധികൃതർ ഇടപെട്ട് അടിയന്തരമായി ഇതിന് പരിഹാരം കാണമെന്ന ആവശ്യം ശക്തമാണ്.