അടൂർ: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ.എസ്.പി 7ന് അടൂർ ആർ.ഡി.ഒ ഓഫീസ് മാർച്ചും ധർണയും നടത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന നികുതികളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രേക്ഷോഭങ്ങളുടെ ഭാഗമായാണ് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തുന്നത്.