തെങ്ങമം: തോട്ടുവാ ശ്രീഭരണിക്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മീന ഭരണി കെട്ടുകാഴ്ച നാളെ നടക്കും. രാവിലെ 5 ന് നിർമ്മാല്യ ദർശനം, 6 ന് ഗണപതിഹവനം, 7.30 മുതൽ ദേവീ ഭാഗവത പാരായണം . വൈകിട്ട് 4 ന് മീനഭരണി കെട്ടുകാഴ്ച . തെങ്ങമം കിഴക്ക്, പൗർണമി ജംഗ്ഷൻ, തെങ്ങമം നടുവിലേമുറി, പാപ്പാടിക്കുന്ന്, തെങ്ങമം പടിഞ്ഞാറ്, പൂന്തോട്ടം ഭാഗം, പൂമൂട്, കൈതക്കൽ , ചെറുകുന്നം, നെഹ്റു തോട്ടുവ , തോട്ടുവാ പടിഞ്ഞാറ്, മാമ്മൂട് ഭാഗം, തോട്ടുവാ കിഴക്കേക്കര, തോട്ടുവാ തൻകര, മുന്നാറ്റു കര' തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കെട്ടുരുപ്പടികൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. 6 ന് ആറാട്ട് ബലി, 6.30 ന് കുളമുള്ളതിൽ ശിവക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നെള്ളത്ത് . 9.30 ന് ആറാട്ട് തിരിച്ചുവരവ്. തെങ്ങമം ഗവ.എൽ.പി.എസ് ഭാഗത്ത് ജംഗാർ ബോയ്സിന്റെ അൻപൊലി ഏറ്റുവാങ്ങി ക്ഷേത്രത്തിലേക്ക് ദേവി എത്തിച്ചേരുമ്പോൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ആറാട്ട് വരവേൽപും നെഹ്റു കലാ-സാംസ്കാരിക വേദിയുടെ അൻപൊലിയും നടക്കും. 10.30 ന് കൊടിയിറക്ക്, വലിയ കാണിക്ക , ദീപാരാധന, ദീപക്കാഴ്ച, 11 ന് ഗാനമേള.