yogam
പെരിങ്ങോൾ ശ്രീശങ്കര വിദ്യപീഠം സ്‌കൂൾ വാർഷികാഘോഷം സീരിയൽ താരം മോഹൻ അയിരൂർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പെരിങ്ങോൾ ശ്രീശങ്കര വിദ്യപീഠം സ്ക്കൂൾ വാർഷികവും അവാർഡ്ദാനവും സീരിയൽ താരം മോഹൻ അയിരൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ സമിതി പ്രസിഡന്റ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, കാവുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ് മനോഹരൻ, സ്‌കൂൾ മാതൃസമിതി സെക്രട്ടറി ബിന്ധു ബിനോയ്, അദ്ധ്യാപികമാരായ അനില.ജി, ജന്യാ നന്ദൻ എന്നിവർ സംസാരിച്ചു.വിദ്യാഭ്യാസ കലാകായിക രംഗത്ത് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഭാരതീയ വിദ്യാനികേതൻ ജില്ലാ രക്ഷാധികാരി ബി.മഹേഷ് കുമാർ സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.