പത്തനംതിട്ട : മോണോ ആക്ട് മത്സരത്തിൽ സമകാലിക ചർച്ച വിഷയമായ ദിലീപ് - ഭാവന സംഭവം പ്രമേയമാക്കി കോന്നി സ്വദേശിയായ ഈരാറ്റുപേട്ട കോളേജ് ഒഫ് എഡ്യൂക്കേഷനിലെ സായിലക്ഷ്മി ശ്രദ്ധേയായി. കോന്നി ലക്ഷ്മിയിൽ അദ്ധ്യാപകരായ എസ്. സന്തോഷ് കുമാറിന്റെയും ഗീതകുമാരിയുടെയും മകളാണ്. എട്ടാം ക്ലാസുമുതൽ തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. 2019 , 20 വർഷങ്ങളിൽ തൊടുപുഴയിലും, കോഴഞ്ചേരിയിലും നടന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാഭവൻ നൗഷാദാണ് ഗുരു. സായിലക്ഷ്മി രചിച്ച പ്രണയത്തിന്റെ പകർപ്പവകാശം എന്ന കവിത അടുത്തമാസം പ്രകാശനം ചെയ്യും.