തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻതല കുമാരനാശാൻ മേഖലാ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ കീഴ്വായ്പൂര് 101 -ാം ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. കീഴ്വായ്പൂര് , കൊറ്റനാട്, എഴുമറ്റൂർ, കോട്ടാങ്ങൽ, വാലാങ്കര, വലിയകുന്നം, മുരണി, മേത്താനം എന്നീ ശാഖകളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. രാവിലെ 10 മുതൽ ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തിൽ വിഎം.ശശി കോട്ടയം പ്രഭാഷണം നടത്തും. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതവും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തും. യൂണിയനിലെ മറ്റു ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.