പത്തനംതിട്ട : എം.ജി കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മത്സരങ്ങൾ തുടങ്ങാൻ വൈകിയത് മത്സരാർത്ഥികളെ വലച്ചു. രാവിലെ വേദിയിൽ 9 ന് തുടങ്ങേണ്ടിയിരുന്ന മോണോആക്ട്, രണ്ടാം വേദിയിലെ ഭരതനാട്യം, മൂന്നാം വേദിയിലെ കഥകളി, നാലാംവേദിയിലെ അക്ഷരശ്ളോകം, അഞ്ചാം വേദിയിലെ പോയട്രി, ആറാംവേദിയിലെ കവിതാപാരായണം എന്നിവയാണ് രണ്ട് മണിക്കൂറോളം വൈകിയത്. ആദ്യദിവസം പുലർച്ചയാണ് പരിപാടികൾ അവസാനിച്ചത്.