renajith
രണജിത്ത്

മാരൂർ: തലയ്ക്കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കേരളകൗമുദി ഏജന്റ് മരിച്ചു. മാരൂർ ഏജന്റ് രണജിത് ഭവനിൽ രണജിത് (43 ) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് രണജിത്തിന് മർദ്ദനമേറ്റത്. അയൽവാസികളായ രണ്ടു യുവാക്കൾ ചേർന്ന് രണജിത്തിനെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയിരുന്നെന്ന് ഭാര്യ സജിനി അടൂർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട് .തലയ്ക്ക് പരിക്കേറ്റ രണജിത്തിനെ യുവാക്കൾതന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയശേഷം വീട്ടിൽ തിരികയെത്തിച്ചു. കല്ലുകൊണ്ട് തലയ്ക്ക് അടിച്ചതാണെന്ന് രണജിത്ത് ഭാര്യയോട് പറഞ്ഞിരുന്നു. രാത്രിയിൽ ഛർദ്ദിച്ച് അവശനായതോടെ പുനലൂർ ഗവ. ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാരൂർ അനീഷ് ഭവനിൽ വാവാച്ചനും (അനിൽ) മറ്റു രണ്ടുപേർക്കുമെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ . ഭാര്യ. സജിനി. മക്കൾ: ആയുഷ് , ആരവ്. വിമുക്തഭടൻ പരേതനായ കൊടിയിൽ തമ്പിയുടെ മകനാണ് രണജിത്