award
നൂറനാട് ടി പുഷ്പാംഗദൻ സ്മാരക പ്രഥമ ജീവകാരുണ്യ അവാർഡ് മികച്ച സാമൂഹ്യപ്രവർത്തക ഡോ. എം.എസ്.സുനിലിന് കേരള ക്ഷേത്ര സമന്വയ സമിതി, താന്ത്രികജ്യോതിഷ് സഭാ പ്രസിഡന്റ് കാരക്കൽ രാജൻ തന്ത്രികൾ സമ്മാനിക്കുന്നു.

അടൂർ: പൊതുപ്രവർത്തകനായിരുന്ന അന്തരിച്ച നൂറനാട് ടി. പുഷ്പാംഗദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള 'നൂറനാട് ടി.പുഷ്പാംഗദൻ സ്മാരക പ്രഥമ ജീവകാരുണ്യ പുരസ്കാരം' ഡോ.എം. എസ്.സുനിലിന് നൽകി. കേരള ക്ഷേത്രസമന്വയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രൊഫ.കെ.ആർ. ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. ക്ഷേത്ര സമന്വയ സമിതി ജ്യോതിഷ, താന്ത്രികാചാര്യസഭ സംസ്ഥാന പ്രസിഡന്റ് കാരക്കൽ രാജൻ തന്ത്രി പുരസ്കാരം നൽകി. കുടശനാട് മുരളി, അഡ്വ.പന്തളം പ്രതാപൻ, നൂറനാട് മധു, എസ്.മീരാസാഹിബ്,പഴകുളം ശിവദാസൻ, ആന്റണി പഴകുളം, എം,ആർ. ജയപ്രസാദ്, മഹേന്ദ്രദാസ്, ടി.പി.അനിരുദ്ധൻ,ശ്രീദേവ്, സിന്ധു രാജൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.