റാന്നി : മണ്ണാറക്കുളഞ്ഞി ശബരിമല പാതയിൽ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തുപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി മാരിയപ്പൻ (30) ആണ് മരിച്ചത്.31ന് നടന്ന അപകടം ഇന്നലെയാണ് പുറത്തറിയുന്നത്. ഇൗ ഭാഗത്തുള്ള ആദിവാസികളാണ് ലോറിയും മൃതദേഹവും കണ്ടെത്തിയത്. വനപാലകരും പൊലീസും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ആൾതാമസമില്ലാത്ത മേഖലയാണിത്. പമ്പയിലേക്ക് സിമന്റുമായി പോവുകയായിരുന്നു ലോറി.