മല്ലപ്പള്ളി : ലോക ഓട്ടിസം ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് തെള്ളിയൂർ എം.സി ആർ ഡി യുടെ നേതൃത്വത്തിൽ ബോധവത്കരണ ജാഥ നടത്തി. വെണ്ണിക്കുളത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലു തോമസ് ഉദ്ഘാടനം ചെയ്തു എം.സി.ആർ.ഡി ഡയറക്ടർ റവ.വിനോദ് ഈശോ അദ്ധ്യക്ഷത വഹിച്ചു.ഡോ. കെ.കെ.ജോൺസൺ തോമസ് റ്റി. ജോർജ് വറുഗീസ്, കുര്യൻ സ്നേഹ ഫിലിപ്പ് എന്നിവർ സംസാരിച്ചു